പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് നായതാരയും വിഘ്നേശ് ശിവനും. ഇരുവർക്കും അടുത്തിടെ ആണ് ഇരട്ട കുട്ടികൾ പിറന്നത്. എന്നാൽ ഇതുവരെ സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ ഇവർ തങ്ങളുടെ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ചിരുന്നില്ല.
എന്നാൽ ഇപ്പോൾ മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരങ്ങൾ. ആദ്യമാതൃദിനം ആഘോഷമാക്കുക്കിയാണ് താരം കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തിയത്. മാതൃ ദിനത്തിൽ വിഘ്നേശ് ശിവൻ ആണ് ചിത്രങ്ങൾ പുറത്തു വിട്ടത്.
ലോകത്തിലെ ഏറ്റവും മികച്ച അമ്മയ്ക്ക് മാതൃദിനാശംസകൾ എന്നായിരുന്നു നയൻതാരയുടെയും മക്കളുടെയും ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് ശിവൻ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക