കായികതാരങ്ങളുടെ ഗ്രേസ്മാർക്ക് വിഷയത്തിൽ വീണ്ടും പരിഷ്കരണം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ കായികതാരങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് വീണ്ടും പരിഷ്കരിച്ചിരിക്കുകയാണ്.
ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ചതിന് അമിതാഭ് ബച്ചനെതിരെ കേസെടുത്തു പോലീസ്
രാജ്യാന്തര മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് നൂറു മാർക്കായിരിക്കും ഗ്രേസ് മാർക്ക് ആയി ലഭിക്കുക.
അതേസമയം, രണ്ടാം സ്ഥാനക്കാർക്ക് 90 മൂന്നാം സ്ഥാനത്തിന് 80 പങ്കെടുക്കുന്നതിന് 75 എന്നിങ്ങനെ ഗ്രേസ്മാർക്കുകൾ ലഭിക്കും. അതേസമയം ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തിന് 50 രണ്ടാം സ്ഥാനത്തിന് 40 മൂന്നാം സ്ഥാനത്തിന് 30 പങ്കെടുക്കുന്നതിന് 25 എന്നിങ്ങനെയാണ് മാർക്കുകൾ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക