നിലമ്പൂർ – നഞ്ചൻകോട് റെയിൽവേ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്കായി 5.9 കോടി രൂപ അനുവദിച്ച് റെയിൽവേ. കർണാടകയുടെ എതിർപ്പുമൂലം പദ്ധതിയുടെ സർവേ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഈ സാഹചര്യത്തിലാണ് റെയിൽവേയുടെ പുതിയ നടപടി.
കായിക താരങ്ങളുടെ ഗ്രേസ് മാർക്ക് വിഷയം; വീണ്ടും പരിഷ്കരണം
ജോയിന്റ് വെഞ്ച്വർ പദ്ധതിക്കായി കേരള റെയിൽവേ ഡെവലപ്മെന്റ് കോർപ്പറേഷൻ ഏറ്റെടുത്തിരുന്ന പദ്ധതിയുടെ സർവേയാണ് കർണാടക എതിർത്തത്. അതേസമയം സർവ്വേയ്ക്കുള്ള കരാർ വൈകാതെ തന്നെ റെയിൽവേ നിർമ്മാണ വിഭാഗം ക്ഷണിക്കും. നിർദ്ദേശപാത 236 കിലോമീറ്ററാണ്.
കേരളത്തിൽ വിസ അപേക്ഷാ കേന്ദ്രം തുറക്കുന്ന സാഹചര്യം; തീരുമാനം വിലയിരുത്തലിനു ശേഷമെന്ന് കാനഡ
2016ൽ 6000 കോടി രൂപ ചെലവിൽ നിലമ്പൂർ – നഞ്ചൻകോട് പാത സംയുക്ത സംരംഭ പദ്ധതികളുടെ കൂട്ടത്തിൽ റെയിൽവേ ഉൾപ്പെടുത്തിയിരുന്നെങ്കിലും അന്ന് കേരളം മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് തിരിച്ചടിയാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക