നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിതമായി താമസിക്കാൻ സൗകര്യമൊരുക്കുന്ന കേന്ദ്രമാണ് വനിതാ മിത്ര. വനിതാ മിത്ര കേന്ദ്രം പാലക്കാടും തുറന്നു.
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പട്ടാണി സ്ട്രീറ്റിൽ ഒരുക്കിയ ഹോസ്റ്റലിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. വൈഫൈ, നാപ്കിൻ ഇൻസിയർ, നാപ്കിൻ വെൻഡിങ് മെഷീൻ, സിസിടിവി തുടങ്ങിയ സംവിധാനങ്ങൾ കേന്ദ്രത്തിലുണ്ട്.
ട്രെയിൻ ടിക്കറ്റ് ഇനി ട്രാൻസ്ഫർ ചെയ്യാം; എങ്ങനെ എന്ന് അറിയേണ്ടേ?
രാത്രി വൈകി ജോലി സ്ഥലങ്ങളിൽ നിന്ന് എത്തിച്ചേരുന്നവർക്ക് പ്രത്യേക അനുമതി നൽകും. മാത്രമല്ല ജോലിക്കാരായ സ്ത്രീകൾക്കും വിവിധ ആവശ്യങ്ങൾക്ക് വേണ്ടി നഗരത്തിലെത്തുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും ഇവിടെ കഴിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക