തിരുവനന്തപുരം: ഒറ്റപ്പെട്ട ഇടങ്ങളില്‍ വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം ഇടി മിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനമില്ല.
മെയ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും. തെക്ക്- മധ്യ ജില്ലകളിലാണ് മഴ സാധ്യത കൂടുതലായി ഉള്ളത്.
ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം അടുത്ത് രണ്ട് ദിവസത്തേയ്ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ താപനിലയിലും കാര്യമായ വർധയുണ്ടാകും. രണ്ട് ഡിഗ്രി മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും . കാലവര്‍ഷം ഇത്തവണ ജൂണ്‍ നാലിന് എത്തിയേക്കുമെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക