സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെ കുറിച്ച് നടൻ ബൈജു സന്തോഷ്. മുകേഷിന് ഇനി സീറ്റ് ലഭിക്കുമോയെന്നറിയില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി ഇത്തവണ ജയിക്കുമെന്നാണ് അവിടെയുള്ളവർ പറയുന്നതെന്നും ബൈജു പറഞ്ഞു. സുരേഷ് ഗോപി തൃശൂരിൽ ജയിച്ചാൽ ജില്ലക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായേക്കുമെന്നും ജയിച്ചാൽ എന്തെങ്കിലും ചെയ്യുന്നയാളാണ് അദ്ദേഹമെന്നും ബൈജു പറഞ്ഞു.
മുകേഷിന് ഇനി സീറ്റ് കിട്ടുമോ എന്നറിയില്ലയെന്നും ബൈജു കൂട്ടിച്ചേർത്തു. ഗണേഷ് കുമാർ ഒരു സിനിമ നടൻ എന്നതിലുപരി ഒരു നല്ല രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ് അറിയാവുന്ന ഒരു പൊതുപ്രവർത്തകനാണ് അദ്ദേഹം. കാരണം മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹം ഒത്തിരി ശോഭിച്ചിട്ടുണ്ട്, ബൈജു കൂട്ടിച്ചേർത്തു. ക്യാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക