ഗണേഷ് രാജിന്റെ രചനയിലും സംവിധാനത്തിലുമെത്തിയ പൂക്കാലം എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറഞ്ഞ ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ഏപ്രില്‍ 8 ന് ആയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ മെയ് 19 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ആനന്ദത്തിന്റെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിന്റേയും ഡിഒപി. ആനന്ദത്തിൽ മനോഹര ഗാനങ്ങൾ ഒരുക്കിയ സച്ചിന് വാര്യര്‍ തന്നെയാണ് സംഗീതവും ഒരുക്കുന്നത്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക