ഇപ്പോൾ വേനൽ കടുത്തതോടെ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. താപം വർധിച്ചതോടെ പലവിധത്തിലുള്ള വെല്ലുവിളികളാണ് മനുഷ്യൻ നേരിടുന്നത്. ഇതു കൂടാതെ പല തരത്തിലുള്ള രോഗങ്ങളും പിടിപെടാനുള്ള സാധ്യത വേനലിൽ കൂടുതലാണ്. കൂടാതെ പലതരത്തിലുള്ള അസുഖങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിൽ പ്രധാനമാണ് കണ്ണിനുണ്ടാകുന്ന രോഗങ്ങൾ. അതിനാൽ വേനൽകാലത്ത് കണ്ണിന് പ്രത്യേക പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്. കാരണം കടുത്ത വെയിലും ഉഷ്ണക്കാറ്റും കണ്ണിന്റെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കാൻ
ചൊറിച്ചില്‍, ചുവപ്പുനിറം, കണ്ണില്‍ നിന്നും വെള്ളം വരുക, കണ്ണിനുള്ളില്‍ ചൂട് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകുന്നു. അതിനാല്‍ തന്നെ വേനല്‍ക്കാലത്ത് കണ്ണുകളെ നന്നായി തന്നെ പരിപാലിക്കേണ്ടത് വളരെ അനിവാര്യമാണ്. അത്തരത്തിൽ ചൂട് കൂടുന്ന സമയങ്ങളിൽ നേത്രത്തിന് സംരക്ഷണം നൽകാനുള്ള ചില വഴികളാണ് ചുവടെ പറയുന്നത്.
1. വ്യക്തി ശുചിത്വം പാലിക്കുക. വേനൽ കാലത്ത് കഴിയുമെങ്കിൽ ദിവസത്തിൽ രണ്ട് തവണയെങ്കിലും കുളിക്കാൻ ശ്രമിക്കുക. ഇത് ശരീരത്തിന് കുളിർമ്മ നൽകുന്നതോടൊപ്പം കണ്ണുകളിലെ അധിക ചൂട് അകറ്റാനും സഹായിക്കുന്നു.
2. കണ്ണുകളില്‍ അനാവശ്യമായി തൊടരുത്. എന്തെങ്കിലും തരത്തിലുള്ള പൊടിപടലം കണ്ണിൽ പെട്ടു എന്ന് തോന്നിയാൽ ആവര്‍ത്തിച്ച് തിരുമ്മാതെ തണുത്ത വെള്ളം ഉപയോഗിച്ച് നന്നായി കഴുകി കൊടുക്കുക.
3. കണ്ണിൽ ഇടാറുള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവ കഴിവതും മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.
4. ഏതെങ്കിലും പൊതു ജലാശയത്തിലോ, സ്വിമ്മിംഗ് പൂളിലോ കുളിക്കുകയാണെങ്കിൽ നീന്തല്‍ കണ്ണട ധരിക്കുക
5. ധാരാളം വെള്ളം കുടിക്കുക. കാരണം ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകുമ്പോൾ അത് കണ്ണിനെയും ബാധിക്കുന്നു.
6. വെയിലത്ത് പുറത്തു പോകുമ്പോള്‍ യുവി സംരക്ഷണം തരുന്ന സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുക. ഇത് കണ്ണിൽ നേരിട്ട് സൂര്യന്റെ ചൂട് ഏൽക്കുന്നതിൽ നിന്നും സംരക്ഷിക്കുന്നു.
7. കണ്ണുകള്‍ക്ക് ദോഷം വരുത്തുന്ന സണ്‍സ്ക്രീന്‍, ലോഷനുകള്‍ എന്നിവ പുരട്ടുന്നത് ഒഴിവാക്കുക
8. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. വേനല്‍ക്കാലത്ത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുന്നു. ഇടയ്ക്കിടെ കണ്ണുകൾ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക