കൊല്ലം: ജില്ല മരുന്ന് സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം. കൊല്ലം നഗരത്തിൽ ഉളിയക്കോവിൽ ദേവിക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന കേരള മെഡിക്കൽ സർവിസസ് കോർപറേഷന്റെ ജില്ല വെയർഹൗസിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. രണ്ട് ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു.
തീപിടിത്തം ശ്രദ്ധയിൽപെട്ട നിമിഷങ്ങൾക്കകം വൻ തീഗോളം കെട്ടിടത്തെ മൂടുകയായിരുന്നു. സംഭവമറിഞ്ഞ് കടപ്പാക്കടയിൽനിന്നും ചാമക്കടയിൽനിന്നും നാല് അഗ്നിരക്ഷാസേന യൂനിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പ്രയത്നിച്ചിട്ടും തീ നിയന്ത്രണവിധേയമാക്കാൻ ഏറെ ബുദ്ധിമുട്ടി. തീആളിപ്പടർന്ന് കയറിയത് കെടുത്താനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക