കാലിക്കറ്റ് സർവകലാശാലയിൽ ‘ഫെസ്റ്റിവൽ ഓഫ് റിസർച്ച്’ നടക്കുന്നു. ഇന്ന് മുതൽ മൂന്ന് ദിവസമാണ് പരിപാടി. കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ, സർവകലാശാല ഡയറക്ടറേറ്റ് ഓഫ് റിസർച്ച് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന പരിപാടി ഡോ.വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യും.
ജലദോഷവും പനിയും വേഗത്തിൽ മാറാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കാം
രാവിലെ 10.30ന് നടക്കുന്ന സെഷനിൽ ‘ഗവേഷണവും പ്രസിദ്ധീകരണ നെെതികതയും’ എന്ന വിഷയത്തിൽ ഡോ.വിമൽ, ‘അറിവുൽപ്പാദനത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ശ്രീജിത്ത് ശിവരാമൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
രാത്രിയില്‍ രണ്ട് ബദാം കഴിക്കൂ, മാറ്റം അനുഭവിച്ചറിയാം
ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സെഷനിൽ ‘കേരള സമൂഹ നിർമിതിയിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ പങ്ക്’ എന്ന വിഷയത്തിൽ ഡോ. മഹ്മൂദ് കൂരിയ, ‘ഗവേഷണം: സാമൂഹികശാസ്ത്ര വീക്ഷണകോണിൽ നിന്ന്’ എന്ന വിഷയത്തിൽ പ്രൊഫ.കെ എൻ ഗണേഷ്, ‘ജാതിയുടെ ചോദ്യവും ആധുനിക കേരളത്തിന്റെ ചരിത്രരചനയും’ എന്ന വിഷയത്തിൽ ഡോ.വിനിൽപോൾ, ‘ഫിസിക്സിലെ പരിഹരിക്കപ്പെടാത്ത ഏറ്റവും വലിയ പസിലുകൾ’ എന്ന വിഷയത്തിൽ പ്രൊഫ.കെ എം അജിത്ത്, ‘അന്തർ വൈജ്ഞാനികതയുടെ സങ്കീർണ ലോകം’ എന്ന വിഷയയത്തിൽ ഡോ.ശശിദേവൻ വിജയകുമാർ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക