പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേള’ തുടങ്ങുന്നു. മെയ് 20 ന് തിരുവനന്തപുരത്താണ് . കനകക്കുന്നില്‍ മെയ് 20 മുതല്‍ 27 വരെ നടക്കുന്ന മേളയ്ക്കായുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. പൂര്‍ണമായും ശീതീകരിച്ച ഇരുന്നൂറ്റിയമ്പതിലധികം സ്റ്റാളുകളിലാണ് മേളയ്ക്കായ് ഒരുങ്ങുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ ഉണ്ടാകും. കൂടാതെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, കേരള പൊലീസ്, സഹകരണ വകുപ്പ്, കിഫ്ബി തുടങ്ങിയവര്‍ ഒരുക്കുന്ന പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. പതിനഞ്ചോളം സര്‍ക്കാര്‍ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍ സൗജന്യമായും വേഗത്തിലും ലഭിക്കുന്ന സര്‍വീസ് സ്റ്റാളുകള്‍, ആദായ വിലയിൽ വിവിധ വകുപ്പുകളുടെയും ചെറുകിട സംരംഭകരുടെയും വിൽക്കുന്ന വിപണന സ്റ്റാളുകള്‍, മുന്നൂറോളം പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാവുന്ന രൂചി വൈവിധ്യങ്ങള്‍ വിളമ്പുന്ന അതിവിപുലമായ ഫുഡ് കോര്‍ട്ട് എന്നിവ മേളയുടെ പ്രധാന ആകർഷണമാണ്. പ്രശസ്ത പിന്നണി ഗായകന് എം.ജി ശ്രീകുമാര്‍ അടക്കമുള്ള കലാകാരന്മാരുടെ കലാപരിപാടികള്‍, പുതുതലമുറയുടെ ആശയങ്ങള്‍ കേള്‍ക്കാനും സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ നേട്ടങ്ങള്‍ വിശദീകരിക്കാനുമുള്ള യൂത്ത് സെഗ്മെന്റ്, അത്യാധുനിക റോബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ടെക്നോസോണ്‍, കായിക സാംസ്ക്കാരം വളർത്താനായി സജ്ജീകരിച്ചിരിക്കുന്ന സ്പോർട്സ് കോർണർ എന്നിവയും മേളയിൽ ഉൾപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക