ഒരു ചാനല്‍ അഭിമുഖത്തില്‍ നവ്യ നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിൽ പ്രതിഷേധം ഉയരുന്നത്. അഭിമുഖത്തില്‍ നടി നവ്യ നായര്‍ ജന്മനാടിനെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമാകുന്നത്.
കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും മറ്റുമാണ് പ്രതിഷേധം ഉയരുന്നത്. ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യയുടെ പരാമർശം.
ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കല്‍ നടന് ദിലീപ് അതിശയിച്ചതായും നവ്യ വിഡിയോയിൽ പറയുന്നുണ്ട്. നവ്യ യുടെ പരാമർശത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി മുതുകുളവുമായി ബന്ധപ്പെട്ട വിവിധ ഗ്രൂപ്പുകളില്‍ നടക്കുന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക