മെയ് 21ന് ട്രെയിൻ മാറ്റമുണ്ടായിരിക്കും. മാവേലിക്കരക്കും ചെങ്ങന്നൂരിനും ഇടയിൽ പാലത്തിന്റെ ഗർഡർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തുന്നത്.
ലാഭം വർധിച്ച് എസ്ബിഐ; വർധനവ് 83 ശതമാനം
രാവിലെ എട്ടിന് പുറപ്പെടുന്ന കൊല്ലം -എറണാകുളം അൺറിസർവ്ഡ് മെമു, രാവിലെ 11ന് പുറപ്പെടുന്ന കൊല്ലം -എറണാകുളം അൺറിസർവ്ഡ് മെമു, രാത്രി 8.10ന് പുറപ്പെടുന്ന എറണാകുളം – കൊല്ലം മെമു എക്സ്പ്രസ്, വൈകിട്ട് മൂന്നിന് പുറപ്പെടുന്ന കായംകുളം – എറണാകുളം മെമു എക്സ്പ്രസ്, രാവിലെ 8.45 നു പുറപ്പെടുന്ന എറണാകുളം ജംഗ്ഷൻ -കായംകുളം മെമു എക്സ്പ്രസ്, ഉച്ചയ്ക്ക് 2.35 നു പുറപ്പെടുന്ന കൊല്ലം – കോട്ടയം സ്പെഷൽ, ഉച്ചയ്ക്ക് 1.35 നു പുറപ്പെടുന്ന എറണാകുളം – കൊല്ലം മെമു സ്പെഷൽ, 5.40ന് പുറപ്പെടുന്ന കോട്ടയം -കൊല്ലം മെമു സ്പെഷൽ, രാവിലെ 8.50 നു പുറപ്പെടുന്ന കായംകുളം -എറണാകുളം എക്സ്പ്രസ് സ്പെഷൽ, വൈകിട്ട് നാലിന് പുറപ്പെടുന്ന എറണാകുളം- ആലപ്പുഴ മെമു എക്സ്പ്രസ് എന്നീ ട്രെയിനുകൾ പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്.
അതേസമയം കോട്ടയം വഴി കടന്നു പോകേണ്ട ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക