തൃശൂർ: മുരിങ്ങൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചായ്പൻകുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപ (16), പാണൻകുന്നേൽ സേവ്യറിന്റെ മകൻ ലിയോ (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ലിയോയെ കാണാനില്ലെന്ന് ണ്ട് ദിവസം മുൻപ് ബന്ധുക്കൾ വെള്ളിക്കുളങ്ങര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ കൊരട്ടി പൊലീസ് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക