കാലിഫോർണിയ സ്വദേശിയായ റൂബിയ ഡാനിയേൽസ് എന്ന നാല്പത്തി ഒൻപതുകാരി മൂന്ന് വീടുകൾ വാങ്ങിയത് 270 രൂപയ്ക്ക്. കേൾക്കുമ്പോൾ ആരും വിശ്വസിക്കില്ല ഇത് സത്യമാണെന്ന്. യുവതിക്ക് വിലക്കുറവിൽ വീടുകൾ ലഭിച്ചതിനു പിന്നിലും കാരണമുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് ഇറ്റലിയിലെ മുസോമെലി എന്ന പ്രദേശത്തുനിന്ന് ഒന്നിന് 90 രൂപ എന്ന നിരക്കിലാണ് യുവതി മൂന്ന് വീടുകള്‍ വാങ്ങിയത്. വാങ്ങിയ വീടുകള്‍ ഇപ്പോൾ പുതുക്കിപ്പണിയുന്ന തിരക്കിലാണ് കക്ഷി. വിജനമായ ഗ്രാമപ്രദേശങ്ങളെ പുനരിജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും കുറഞ്ഞ വിലയിൽ പ്രോപ്പര്‍ട്ടികള്‍ ലഭിച്ചത്.
ഇറ്റാലിയന്‍ പട്ടണത്തില്‍ ഉപേക്ഷിക്കപ്പെട്ട മൂന്ന് വീടുകള്‍ റൂബിയ വാങ്ങിയ വാർത്തഇപ്പോൾ വൈറലാണ്. ആദ്യം കേട്ടപ്പോള്‍ ആ വാര്‍ത്ത തന്നെ അതിശയിപ്പിച്ചുവെന്നും ഇത് സത്യമാണോ എന്നറിയാന്‍ ധാരാളം അന്വേഷണങ്ങള്‍ നടത്തിയെന്നും റൂബിയ വെളിപ്പെടുത്തി.
ഇറ്റലിയിലെ സിസിലിയിലുള്ള ഗ്രാമമായ മുസോമെലിയില്‍ നടത്തിയ 10 ദിവസത്തെ പര്യടനത്തിനൊടുവിലാണ് റൂബിയ വീടുകള്‍ വാങ്ങാനുള്ള തീരുമാനത്തിലെത്തുന്നത്. മുസോമെലിയിലുള്ള തന്റെ മൂന്ന് വീടുകള്‍ എങ്ങനെയൊക്കെ പുതുക്കി പണിയണം എന്ന കാര്യത്തിൽ റൂബിയയ്ക്ക് വ്യക്തമായ ധാരണയുണ്ട്. ആദ്യത്തെ വീട് തനിക്ക് താമസിക്കാൻ പാകത്തിന് സൗകര്യാര്‍ത്ഥം പുതുക്കിപ്പണിയാനാണ് പദ്ധതി. രണ്ടാമത്തെ വീട് ഒരു ആര്‍ട്ട് ഗാലറിയാക്കി മാറ്റാനും മൂന്നാമത്തേത് ‘വെല്‍നെസ് സെന്റര്‍’ ആക്കി മാറ്റാനുമാണ് റുബിയയുടെ പ്ലാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക