ശിവകാര്ത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മാവീരനാ’യി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ‘മാവീരൻ’ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ശിവകാര്‍ത്തികേയന്റെ ഏറെ പ്രത്യേകതയുള്ള മറ്റൊരു ഗംഭീര പ്രൊജക്റ്റ് തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.
ശിവകാര്‍ത്തികേയനെ നായകനായി നടൻ കമല്ഹാസൻ നിര്‍മിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണമാണ് തുടങ്ങിയിരിക്കുന്നത്. രാജ്കുമാര് പെരിയസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകൻ. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. നായികയായി എത്തുന്നത് സായ് പല്ലവി ആണെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
ശിവകാര്ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം ‘പ്രിൻസ് ആണ്’. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് പ്രതീക്ഷിച്ച രീതിയിൽ മികച്ച പ്രതികരണം നേടാനായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക