ബെംഗളൂരു: കർണാടകയിൽ അധികാരമേറ്റ കോൺഗ്രസ് സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും പേരെടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. കന്നഡയിലും ഇംഗ്ലീഷിലുമായി ട്വീറ്റുകളിലൂടെയായിരുന്നു അഭിനന്ദനം. ഇരുവർക്കും ഫലപ്രദമായ ഒരു ഭരണ കാലയളവ് ഉണ്ടാകട്ടെയെന്നും മോദി ആശംസിച്ചു.
ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് ആണ് സിദ്ധരാമയ്യക്കും ഡി.കെ. ശിവകുമാറിനും സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ.
പ്രതികരിക്കാൻ ഇവിടെ എഴുതുക