സാഹസികതയ്ക്ക് പ്രായമില്ലെന്ന് തെളിയിക്കുകയാണ് ഇപ്പോഴിതാ ഛത്തീസ്ഗഢ് ആരോഗ്യമന്ത്രിയായ ടി.എസ്. സിംഗ് ദിയോ. ഓസ്ട്രേലിയയിൽ സ്കൈഡൈവ് ചെയ്യുന്ന മന്ത്രിയുടെ വീഡിയോ ആണ് സാമൂഹിക മാധ്യമത്തിൽ നിറയുന്നത്. മന്ത്രിയുടെ വീഡിയോക്ക് കീഴെ നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചെത്തുന്നത്.
ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ടി.എസ്. സിംഗ് ദിയോ സ്കൈഡൈവിംങ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഓസ്ട്രേലിയയിൽ സ്കൈഡൈവ് ചെയ്യാനുള്ള അവസരം തനിക്കു ലഭിച്ചുവെന്നും അത് സാഹസികമായ അനുഭവം ആയിരുന്നെന്നും പറഞ്ഞാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്.
പ്രായം വെറുമൊരു സംഖ്യയാണെന്ന് തെളിയിച്ച മന്ത്രിയെ നിരവധി പേർ പ്രകീർത്തിക്കുകയും ചെയ്തു. ആഗ്രഹങ്ങൾക്ക് പ്രായം ഒരു പരിധിയല്ല എന്നും പ്രായം ഒരു നമ്പർ മാത്രമാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്നു എന്നുമൊക്കെയാണ് വീഡിയോക്ക് പലരും നൽകുന്ന കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക