ജയറാം നായകനായി മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലറില് മമ്മൂട്ടിയും. പതിനഞ്ച് മിനുറ്റ് നീളുന്ന അതിഥി കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. മമ്മൂട്ടിയും ജയറാമും മിഥുന് മാനുവല്‍ ചിത്രത്തിന്റെ ഭാഗമാകുന്നത് ആദ്യമായാണ്. അബ്രഹാം ഓസ്ലറിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ആരംഭിച്ചു.
അര്ജുന് അശോകന്, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്, അനശ്വര രാജന്, സെന്തില്‍ കൃഷ്ണ, ആര്യ സലിം, അര്ജുന് നന്ദകുമാര്‍, അസീം ജമാല്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സംഗീതം-മിഥുന് മുകുന്ദ്, ഛായാഗഹണം-തേനി ഈശ്വര്‍, എഡിറ്റിങ്-സൈജു ശ്രീധര്‍, കലാസംവിധാനം-ഗോകുല്‍ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്ടോളര്-പ്രശാന്ത് നാരായണന്. തൃശൂര്‍, കോയമ്പത്തൂര്‍, വയനാട് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. പി.ആര്.ഒ -വാഴൂര്‍ ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക