സ്വന്തം കുടുംബ ജീവിതത്തെ പറ്റി ഇതാദ്യമായി മനസ്സ് തുറക്കുകയാണ് നടി വീണ നായർ . ഭർത്താവുമായി രണ്ടു വർഷത്തോളമായി സെപ്പറേറ്റഡ് ആയി ജീവിതം നയിക്കുകയാണെന്നും അതുപക്ഷേ ഡിവോഴ്സിലേക്ക് എത്തിയിട്ടില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വീണ പറയുന്നു .
വീണയുടെ വാക്കുകൾ ഇങ്ങനെ –
” എന്റെ മകൻ അമ്പാടിയുടെ അച്ഛൻ ആർ ജെ അമൻ എന്ന വ്യക്തി തന്നെയാണ്. ഞങ്ങൾ ഇപ്പോൾ സപ്പറേറ്റഡ് ആണ്. ഞാൻ ഇത് ആദ്യമായിട്ടാണ് ഒരു മീഡിയയിൽ തുറന്ന് പറയുന്നത്. രണ്ടു വർഷമായിട്ട് ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത്. പുള്ളി ഇപ്പോൾ നാട്ടിലുണ്ട്. മോനെ കാണാറുണ്ട്, കൊണ്ടു പോകാറുണ്ട്. അവൻ അവന്റെ അപ്പുപ്പന്റെയും അമ്മുമ്മയുടെയും അടുത്ത് പോയി എന്ജോയ് ചെയ്യാറുണ്ട്.
അവന് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പുപ്പന്റെയും അമ്മുമ്മയുടെയും സ്നേഹം അറിയണമെങ്കിൽ അവിടെ തന്നെ പോകണം. നാളെ അവൻ വലുതാകുമ്പോൾ എന്നോട് എന്തുകൊണ്ട് എനിക്ക് പോകാൻ പറ്റിയില്ല എന്നൊന്നും ചോദിക്കരുത് എന്നുണ്ട്.
ഇപ്പോൾ ഞാൻ എന്റെ മോന്റെ കാര്യങ്ങളൊക്കെ നോക്കി വളരെ ഹാപ്പിയായി അവന് വേണ്ടി മാത്രമായി ജീവിച്ചുകൊണ്ടിരിക്കുകയാണ്. ഭഗവാൻ അനുഗ്രഹിച്ച് വളരെ ഹാപ്പി ആയിട്ടാണ് പോകുന്നത്. സപ്പറേറ്റഡ് ആയ സ്ത്രീ എന്ന നിലയിൽ വേറെ രീതിയിലാണ് സമൂഹം ഇപ്പോഴും അതിനെ കാണുന്നത്.
ഇപ്പോൾ ഞങ്ങൾ ഡിവോഴ്സല്ല, നാളെ മോന് വേണ്ടി ഞങ്ങൾ ഒന്നിച്ച് പോകുമോ എന്നും അറിയില്ല. പൂർണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയിട്ടില്ല. ഞങ്ങൾ ഇപ്പോഴും വിളിക്കും. മകന്റെ കാര്യങ്ങൾ പറയും. വഴക്കും ഇടാറുണ്ട്. പൂർണമായി വേണ്ടെന്ന് വെച്ചാൽ വഴക്കൊന്നും ഉണ്ടാവില്ലല്ലോ. ഇത് അങ്ങനെ പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ക്ളൈമാക്സ് ആയിട്ടില്ല. ക്ളൈമാക്സ് ആകുമ്പോൾ എന്റെ ഒഫീഷ്യൽ പേജിലൂടെ അറിയിക്കും. ഏത് റിലേഷനിൽ നിന്നാണെങ്കിൽ ഇറങ്ങിയ ശേഷം നമ്മൾ താഴേക്ക് പോയാൽ ആണ് പ്രശ്നം. നമ്മൾ ഓക്കെ ആയാൽ മതി. പ്രണയത്തിൽ നിന്നാണെങ്കിലും ഇറങ്ങിയ ശേഷം താഴേക്ക് പോയി ഡിപ്രഷനിലാകാതെ ഒന്ന് മുകളിലേക്ക് പോയാൽ മതി. എല്ലാ സമയവും കടന്നു പോകും”
പ്രതികരിക്കാൻ ഇവിടെ എഴുതുക