കമല്‍ഹാസനും ആര് മഹേന്ദ്രനും ഡെസിങ് പെരിയസ്വാമിയുടെ സംവിധാനത്തില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായകൻ ചിമ്പു . മികച്ച ആക്ഷൻ ചിത്രമായി മാറിയേക്കാവുന്ന പ്രൊജക്റ്റിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ നടക്കുകയാണ് .
ചിത്രത്തിനായി ചിമ്പു വൻ മേയ്ക്കോവറാണ് ചെയ്യുക എന്നും വാര്‍ത്തയുണ്ട്. കമല്‍ഹാസനൊപ്പമുള്ള ചിമ്പുവിന്റെ ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്.അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവരായിരുന്നു ചിമ്പുവിനൊപ്പം പത്ത് തലയില്‍ വേഷമിട്ടത്. എ ആര് റഹ്മാനായിരുന്നു സംഗീതം.
ചിത്രത്തിനായി എ ആര് റഹ്മാൻ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനം ഹിറ്റായിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയായിരുന്നു സ്വന്തമാക്കിയത്. ചിമ്പു നായകനാകുന്ന പുതിയ ചിത്രം എ ആര് മുരുഗദോസ് സംവിധാനം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക