പെൺകുട്ടികളുടെ ഉത്തരമേഖലാ അന്തർജില്ലാ ക്രിക്കറ്റിൽ മലപ്പുറത്തിന് ജയം. 23 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖലാ അന്തർജില്ലാ ക്രിക്കറ്റിലാണ് മലപ്പുറം വിജയിച്ചത്.
പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഒന്നാം ദിവസത്തെ മത്സരത്തിൽ കണ്ണൂരും മലപ്പുറവുമാണ് വിജയികളായത്.
ഇന്ത്യൻ താരം നജ്ല സി.എം.സി നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് 147 റൺസിനാണ് മലപ്പുറം കോഴിക്കോടിനെ പരാജയപ്പെടുത്തിയത്. 58 പന്തുകളിൽ നിന്നായി ഒൻപതു ഫോറുകളും എട്ടു സിക്സറുകളുമുൾപ്പെടെ 124 റൺസാണ് നജ്ല നേടിയത്. ഇന്ന് ആദ്യ മത്സരത്തിൽ കാസർകോട്, മലപ്പുറത്തെയും രണ്ടാംമത്സരത്തിൽ വയനാട്, കണ്ണൂരിനെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക