നല്ല ചൂട് കട്ടൻ ചായയുടെ കൂടെ നല്ല ക്രിസ്പ്പി സ്നാക്ക് കൂടെ ഉണ്ടെങ്കിൽ നല്ലതല്ലേ? അങ്ങനെ ചായക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ നമുക്കൊരു സ്നാക്ക് ഉണ്ടാക്കാം.ഇതിനായി കുറച്ച് ചോറ് എടുത്ത് നല്ല പോലെ കൈ വെച്ച് ഉടച്ചെടുക്കുക.
ഇതിലേക്ക് എരിവിനാവശ്യമായ മുളക് പൊടി, കുറച്ച് ജീരകം, ആവശ്യത്തിന് ഉപ്പ്, കുറച്ച് കറിവേപ്പില, അരിഞ്ഞത്, എന്നിവ ചേർത്ത് കൊടുക്കാം. പിന്നീട് കുറച്ച് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കണം. കുറച്ച് അരിപ്പൊടി കൂടി ചേർത്ത് കൊടുത്ത് ബോൾസ് ആക്കി എടുക്കണം. എന്നിട്ട് എണ്ണയിലിട്ട് വറുത്ത് കോരാം. നല്ല ക്രിസ്പ്പി ആയ ടേസ്റ്റി സ്നാക്സ് റെഡി ആയി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക