ഉദാസീനമായ ജീവിതശൈലിയിലെ വർദ്ധനവാണ് ഇന്നത്തെ ഉയർന്ന സ്ട്രോക്ക് കേസുകളുടെ പ്രധാന കാരണംമെന്ന് ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ന്യൂറോ സർജറി ആൻഡ് എൻഡോവാസ്കുലർ ന്യൂറോ സർജറി കൺസൾട്ടന്റായ ഡോ. സന്തോഷ് എൻയു പറഞ്ഞു. പുകവലി, മദ്യപാനം, വ്യായാമക്കുറവ് മൂലമുള്ള ബിഎംഐ വർദ്ധനവ്, പ്രമേഹം, രക്താതിമർദ്ദം, ഡിസ്ലിപിഡീമിയ, മുൻകാല സ്ട്രോക്ക്തു തുടങ്ങിയ നിരവധി അപകട ഘടകങ്ങൾ പക്ഷാഘാതത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ 17.9 ദശലക്ഷം ഹൃദയസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളിൽ അഞ്ചിലൊന്ന് ഇന്ത്യയിലാണ് സംഭവിക്കുന്നത്. അതിൽ കൂടുതലും യുവാക്കളാണെന്നും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അസാധാരണമായ ഹൃദയപേശികൾ പൂർണ്ണമായും നേർത്തതോ കട്ടിയുള്ളതോ ആകുമ്പോൾ അത് പെട്ടെന്ന് വളരെ വേഗത്തിലോ വളരെ സാവധാനത്തിലോ ഹൃദയമിടിപ്പിന് കാരണമാകുകയോ ചെയ്യുന്നുവെന്ന് ഡോ. സന്തോഷ് എൻയു പറഞ്ഞു.
പാരമ്പര്യമായുള്ള പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, ഹൈപ്പർ കൊളസ്ട്രോളീമിയ, ജനിതക ഹൃദയ വൈകല്യങ്ങൾ എന്നിവ ഹൃയാഘാതത്തിൻറെ പ്രധാന കാരണങ്ങളാണ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ദൈനംദിന വ്യായാമം, പുകയില ഒഴിവാക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കുന്നതിലൂടെ ഇത് തടയാനാകും. മദ്യം, ലഹരി വസ്തുക്കൾ, പുകവലി, പാസീവ് സ്മോക്കിങ് എന്നിവയൊക്കെ ചെറുപ്പക്കാരിൽ ഹൃദയരോഗങ്ങൾ ഉടലെടുക്കാനുള്ള കാരണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക