മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടം കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ സംഭവങ്ങളിലൊന്നാണ്. ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് താനൂരില്‍ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല യോഗത്തിനു ശേഷം പ്രഖ്യാപിച്ചിരുന്നു.
വരാനിരിക്കുന്നത് എൽ നിനോ പ്രതിഭാസം; ലോകതാപനില കുത്തനെ ഉയരും
മെയ് ഏഴിനായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് കൈമാറി. തിരൂരിൽ നടന്ന താലൂക്ക് തല ‘കരുതലും കൈത്താങ്ങും’ അദാലത്തിലാണ് തുക വിതരണം ചെയ്തത്.
‘ദി കേരള സ്റ്റോറി’ കണ്ട ശേഷം മതം മാറാൻ സമ്മർദ്ദം ചെലുത്തി; യുവാവിനെതിരെ പീഡന പരാതിയുമായി യുവതി
അപകടത്തിൽ മരണപ്പെട്ട 15 പേരുടെ ആശ്രിതര്‍ക്കാണ് ആദ്യഘട്ടത്തില്‍ നഷ്ടപരിഹാര തുക കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക