മമ്മൂട്ടി നായകനായ നിസാം ബഷീറിന്റെ ഹിറ്റ് ചിത്രമായിരുന്നു റോഷാക്ക്. ഇപ്പോഴിതാ നിസാം ബഷീറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ദിലീപും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും.
റോഷാക്കിന്റെ രചന നിർവഹിച്ച സമീർ അബ്ദുളാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബാദുഷ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ്, വണ്ടർഹാൾ സിനിമകളുടെ ബാനറുകളിൽ എൻ എം ബാദുഷയും ആന്റോ ജോസഫും ദിലീപും ചേർന്നും ചിത്രം നിർമിക്കുന്നത്. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക