മുംബൈ: പ്രശസ്ത ഓൺലൈൻ അടിവസ്ത്ര വ്യാപാര സൈറ്റായ സിവാമേയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം സ്ത്രീകളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു. വസ്ത്രങ്ങൾ വാങ്ങാനായി ഉപഭോക്താക്കളായ സ്ത്രീകൾ സിവാമേയിൽ നൽകിയിരുന്ന സ്വകാര്യ വിവരങ്ങളാണ് ചോര്‍ന്നത്. ഈ വിവരങ്ങൾ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്.
ഉപഭോക്താക്കൾ നല്കിയ സ്വകാര്യ വിവരങ്ങളായ പേര്, ഇമെയിൽ, ഫോൺ നമ്പർ, മേൽവിലാസം, മെഷർമെന്റ് വിശദാശങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 500 ഡോളർ ക്രിപ്റ്റോകറൻസി നല്കിയാൽ സിവാമേയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുന്നവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ തിരികെ നല്‍കാമെന്ന് വാഗ്ദാനത്തോടെ 15000 ലധികം സ്ത്രീകളുടെ സ്വകാര്യ ഡാറ്റകൾ സാമ്പിളായി പങ്കു വെച്ചിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക