നരേന്ദ്ര മോദി സര്‍ക്കാര്‍ ഒമ്പത് വര്‍ഷം തികയുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചടങ്ങിൽ മോദി സര്‍ക്കാരിന്റെ 9 വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡും അമിത് ഷാ അവതരിപ്പിച്ചു.
മെയ് 28 ന് പ്രധാനമന്ത്രി മോദി പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച അമിത് ഷാ പ്രതികരിച്ചു.
പുതിയ പാര്‍ലമെന്റ് കെട്ടിടം റെക്കോര്‍ഡ് സമയത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. അത് നിര്‍മ്മിച്ച 60,000 തൊഴിലാളികളെ പ്രധാനമന്ത്രി ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണം കാണിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക