വർഷങ്ങൾക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം ജ്യോതിക മലയാളത്തിലേക്ക് എത്തുകയാണ്. വരവോ, മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം. സിനിമ ഒരുക്കുന്നത് ജിയോ ബേബി. പ്രേക്ഷകർ വലിയ പ്രതീക്ഷയിൽ തന്നെയാണ്.
ഹിറ്റ് സംവിധായകനൊപ്പം കാണാൻ കാത്തിരിക്കുന്ന ജോഡികൾ ഒന്നിക്കുമ്പോൾ എന്തെങ്കിലും വേറിട്ടത് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.
മധുരം ഒഴിവാക്കാൻ കഴിയാറില്ലേ? പരീക്ഷിക്കാം ഈ ഭക്ഷണങ്ങൾ
ആ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുകയാണ് കാതൽ ദി കോർ എന്ന ചിത്രത്തിന്റെ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് സെക്കൻഡ് ലുക്ക് പോസ്റ്റർ. സിനിമ പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ലൊക്കേഷൻ ചിത്രങ്ങളും സിനിമ സെറ്റിൽ തമിഴ് താരം സൂര്യ എത്തിയതുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ സെക്കൻഡ് ലുക്ക് പോസ്റ്റർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക