മോഷ്ടിച്ച വാഹനം 10 കിലോമീറ്ററോളം തള്ളി മൂന്ന് മോഷ്ടാക്കൾ. വാഹനം മോഷ്ടിച്ചെങ്കിലും മൂന്ന് പേർക്കും ഡ്രൈവിങ്ങ് അറിയാത്തതാണ് തിരിച്ചടിയായത്. തള്ളി മടുത്തപ്പോൾ മൂവരും ചേർന്ന് വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടാക്കളെ പൊലീസ് പിടികൂടി.
ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂരിലെ ദബൗളി ഏരിയയിൽ നിന്ന് രണ്ട് കോളജ് വിദ്യാർത്ഥികൾ അടങ്ങിയ സംഘം ഒരു മാരുതി വാൻ മോഷ്ടിച്ചു. അത്യാവശ്യമായി കുറച്ചധികം പണം വേണം. സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് വഴി കണ്ടെത്തി. ഒരുവാഹനം മോഷ്ടിക്കുക, എന്നിട്ട് മറിച്ചുവിറ്റ് കാശുണ്ടാക്കുക. പ്ലാന്‍ സെറ്റായതോടെ പിന്നെ വൈകിയില്ല. മൂന്നുപേരും കൂടി ഒരു മാരുതി വാന്‍ മോഷ്ടിച്ചു. പക്ഷെ, അപ്പോഴാണ് അവർ മനസ്സിലാക്കിയത് സംഘത്തിലാര്‍ക്കും ഡ്രൈവിങ് അറിയില്ല.
വണ്ടി കടത്തിക്കൊണ്ടുപോകാൻ വഴിയൊന്നും തെളിഞ്ഞില്ലെങ്കിലും പിന്മാറാന് സംഘം തയ്യാറായില്ല. മൂവരും ചേര്‍ന്ന് വാന്‍ തള്ളി. എന്നാൽ ഉദ്യമം പാളിയത് വളരെപ്പെട്ടെന്നായിരുന്നു. ഉത്തര്‍പ്രദേശിലെ കാന്‍പുരിൽ മേയ് ഏഴിനാണ് രസകരമായ സംഭവമുണ്ടായത്.
സത്യം കുമാർ, അമൻ ഗൗതം, അമിത് വർമ എന്നിവരാണ് പിടിയിലായത്. സത്യം കുമാർ ബി ടെക് വിദ്യാർത്ഥിയും അമൻ ബി കോം വിദ്യാർത്ഥിയുമാണ്. അമിത് തൊഴിൽരഹിതനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക