സ്തനാര്‍ബുദ ഗവേഷകയായ റയ്യാന ബര്‍നാവിയിലൂടെ ബഹിരാകാശ സഞ്ചാര ദൗത്യത്തിലും സ്ത്രീ മുന്നേറ്റത്തിലും അഭിമാനകരമായൊരു ചരിത്രം രചിച്ചിരിക്കുകയാണ് സൗദി അറേബ്യ എന്ന് കെ.കെ ഷൈലജ ടീച്ചർ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീച്ചറുടെ പ്രതികരണം.
രാജകുമാരി തിളക്കത്തിൽ അലീന അമോൺ; അതിസുന്ദരിയെന്ന് ആരാധകർ
സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായ റയ്യാന കഴിഞ്ഞ 21ാം തിയ്യതിയാണ് മറ്റ് മൂന്ന് പേരോടൊപ്പം ഒരു സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സംഘം ബഹിരാകാശ നിലയത്തിലെത്തി. 10 ദിവസം അവിടെ ചെലവഴിച്ച ശേഷമാണ് മടക്കം.
മുഖസൗന്ദര്യം വർധിപ്പിക്കാൻ ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കൂ
റയ്യാനയിലൂടെ സൗദിയിലെയും അറബ് സമൂഹത്തിലെയും സ്ത്രീകള്‍ക്ക് മാത്രമല്ല ലോകത്താകമാനമുള്ള സ്ത്രീകള്‍ക്ക് അഭിമാനകരമായൊരു നിമിഷമാണ് സൗദി അറേബ്യ സമ്മാനിച്ചിരിക്കുന്നത്.
സങ്കുചിത മത ചിന്തകളിലൂന്നി സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയുമാകെ ഹനിക്കുന്ന ഒരു വിഭാഗത്തിനുള്ള മറുപടി കൂടിയാണ് റയ്യാനയുടെ ഈ ബഹിരാകാശ ദൗത്യമെന്നും ഷൈലജ ടീച്ചർ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക