വ്യായാമം ആരോഗ്യകരമായ ജീവിതത്തിന് അത്യാവിശ്യമാണ്. എന്നാൽ പലരും ഇതിന് മടി കാണിക്കാറുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സ്ട്രോക്ക് ലക്ഷണങ്ങൾ തടയാനും വ്യായാമത്തിന് കഴിയും. വ്യായാമം തുടങ്ങണമെങ്കിൽ പലർക്കും വലിയ മടി ആണ്.
വ്യായാമം എളുപ്പമാക്കാനും വ്യായാമത്തോടുള്ള താല്പര്യം വർധിപ്പിക്കാനും ചില വഴികൾ ഉണ്ട്. അവ ഏതൊക്കെ ആണെന്ന് നോക്കാം.
- വലിയ ലക്ഷ്യങ്ങള്‍ ആരംഭത്തില്‍ തന്നെ തിരഞ്ഞെടുക്കാതിരിക്കുക.
- തുടക്കത്തില്‍ തന്നെ തീവ്രമായ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുക
- മസില് മാസും സ്റ്റാമിനെയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങാം.
- ഒരു ശീലം വളര്‍ത്തിയെടുക്കാന്‍ ഏകദേശം 21 ദിവസം എടുക്കും. അതുകൊണ്ട് തന്നെ ഇടവേള എടുക്കാതെ 21 ദിവസം തുടര്‍ച്ചയായി വ്യായാമം ചെയ്യാന്‍ ശ്രമിക്കുക.
- ആസ്വദിച്ച് ചെയ്യാനാകുന്ന വ്യായാമം കണ്ടെത്തുക
വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
1. വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് വാം അപ്പ് ചെയ്യാന്‍ മറക്കരുത്. വ്യായാമം ചെയ്ത് തീരുമ്പോള്‍ ശരീരം സ്ട്രെച്ച് ചെയ്യാനും വിട്ട് പോകരുത്. ഇത് രണ്ടും നിര്‍ബന്ധമായും ചെയ്തിരിക്കണം.
2. വ്യായാമത്തിന് ശേഷം വിശ്രമിക്കുന്നത് നല്ലതാണ്.
3. ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കണം. വ്യായാമത്തിനിടെ ശരീരത്തില്‍ നിര്‍ജലീകരണമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇടയ്ക്ക് അല്‍പ്പം വെള്ളം കുടിക്കാം.
4. വ്യായാമം ചെയ്യുമ്പോള്‍ സുഖപ്രദമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക