ആരോഗ്യകരമായ ഒരു ജീവിതത്തില്‍ പോഷകസമ്പുഷ്ടമായ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. ഇതില്‍ തന്നെ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് പ്രഭാതഭക്ഷണം. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്ക്കുന്ന ഊര്‍ജം ലഭിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ക്രമപ്പെടുത്താനുമൊക്കെ പ്രഭാതഭക്ഷണം അത്യാവശ്യമാണ്.എന്നാൽ പോഷകസമ്പുഷ്ടം ആയിരിക്കണം .
എന്നാല്‍ മികച്ച ബ്രേക്ഫാസ്റ് തെരഞ്ഞെടുക്കാൻ നമ്മൾ പലപ്പോഴും പരാജയപ്പെടുന്നു. ചില തരം ഭക്ഷണങ്ങള്‍ അവയിലെ അമിതമായ കൊഴുപ്പ് കൊണ്ടും മധുരം കൊണ്ടുമൊക്കെ പ്രഭാതഭക്ഷണത്തിന് തീരെ ചേരാത്തതാണ്. അത്തരം ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഡയറ്റീഷ്യന്മാര്.
1. ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍
കോണ്‍ഫ്ളേക്സ് ഉള്‍പ്പെടെ പലതരത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍ ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സുലഭമാണ്. കുറച്ച് പാല് തിളപ്പിച്ച് അതിലേക്ക് ചേര്‍ത്ത് കഴിച്ചാല്‍ മതിയെന്നതിനാല്‍ രാവിലെ തിരക്കിട്ട് ഓഫീസിലേക്കും മറ്റും ഓടുന്നവര്‍ കൂടുതലായും ഇവ തെരഞ്ഞെടുക്കും. എന്നാല്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്ന മധുരവും റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തിന് ദോഷം ചെയ്യും.
2. സോസേജുകള്‍
നാടുകളിലെ ക്ലാസിക് പ്രഭാതഭക്ഷണത്തില്‍ സോസേജുകള്‍ പലപ്പോഴും ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇവയിലുള്ള ഉയര്‍ന്ന സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ് കൊഴുപ്പും പ്രഭാത ഭക്ഷണത്തിന് അനുയോജ്യമല്ല.
3. മഫിനുകള്‍
ചില ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലൊക്കെ ബുഫെ ബ്രേക്ക്ഫാസ്റ്റിനൊപ്പം പലതരം രുചികളിലെ മഫിനുകള്‍ കിട്ടാറുണ്ട്. കാണാൻ ആകര്‍ഷണമാണെങ്കിലും എന്നാല്‍ കാലറിയും പഞ്ചസാരയും അധികം അടങ്ങിയിരിക്കുന്നതിനാല്‍ ഇതും നല്ലൊരു പ്രഭാതഭക്ഷണമായി കണക്കാക്കാന്‍ സാധിക്കില്ല.
4. ജ്യൂസുകള്‍
പഞ്ചസാര ചേര്‍ക്കാതെ വീട്ടില്‍ തയാറാക്കുന്ന ഫ്രഷ് ജ്യൂസ് കുഴപ്പമില്ലെങ്കിലും പായ്ക്ക് ചെയ്ത പലതരം ജ്യൂസുകള്‍ ഒഴിവാക്കുന്നതാണ്. ഇവയില്‍ പോഷണം കുറവും കാലറിയും അധികവുമാണ്. പ്രമേഹരോഗികളെ സംബന്ധിച്ച് ഇത് അപകടകരവുമാണ്. പഴങ്ങള്‍ ജ്യൂസ് അടിക്കാതെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
5. വാഫിള്‍
വാഫിളുകള്ക്ക് മുകളിലേക്ക് പഴങ്ങളോ ഉണക്ക പഴങ്ങളോ തേനോ ഒക്കെ ചേര്‍ത്തെന്ന് പറഞ്ഞാലും ഇത് പ്രഭാതഭക്ഷണത്തിന് യോഗ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക