മാത്യു തോമസും നസ്ലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘നെയ്മര്‍’. സുധി മാഡിസണ്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ സ്നീക്ക് പീക്ക് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒരു നായയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രം ഒരു അണ്ടര്‍ ഡോഗ് ഹീറോ ആവുന്ന കഥയാണ് പറയുന്നത്. രണ്ടര മാസം പ്രായമുള്ള നാടന്‍ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചതെന്ന് നേരത്തെ പറഞ്ഞിരുന്നു.
നെയ്മര്‍ എന്ന നായയെയും കൊണ്ട് വീട്ടിലത്തുന്ന മാത്യു തോമസിന്റെയും നസ്ലന്റെയും കഥാപാത്രങ്ങളെയാണ് പുറത്തുവിട്ട വീഡിയോയില്‍ നമുക്ക് കാണാനാവുക. നിഷ്കളങ്ക മുഖവുമായെത്തുന്ന നെയ്മര്‍ അടുത്ത വീട്ടില്‍ ചുറ്റി നടക്കുന്ന കോഴിയെ കണ്ട് അതിനെ പിടികൂടാന്‍ നടത്തുന്ന സാഹസികമായ രംഗമാണ് സ്നീക്ക് പീക്കായി പുറത്തു വിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക