പുതിനയുടെ രുചി ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ?. പുതിനയിലയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ദഹന പ്രശ്നങ്ങൾ അകറ്റുന്നു. പുതിന വെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും നമ്മെ സഹായിക്കും.
പുതിന വെള്ളം ശരീര താപനില നിയന്ത്രിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ദിവസം മുഴുവൻ ഊർജ്ജസ്വലമായി നിലനിൽക്കാൻ പുതിന സഹായിക്കും. വായ്നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും വായ ശുചിത്വം വർദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉത്തമമാണ്.
കൂടതെ ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ കുറയ്ക്കുന്നതിന് പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ സഹായിക്കും. പുതിനയിലെ ‘മെന്തോൾ’ സാരാംശം ശ്വസനം മെച്ചപ്പെടുത്തുന്നു. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് പുതിന നേരിട്ട് പ്രയോഗിക്കുന്നത് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക