സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര് സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തെ എസ് ആര് സി ഓഫീസില്‍ ലഭിക്കും.
വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 0471 2570471, 9846033009.
പ്രതികരിക്കാൻ ഇവിടെ എഴുതുക