ഗവിയിൽ കനത്ത മഴയെ തുടർന്ന് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂഴിയാർ ചോരകക്കിയിൽ ആണ് മഴയത്ത് സംഭവം. ഒന്നര മണിക്കൂർ സ്ഥലത്ത് വാഹനങ്ങൾ തടസപ്പെട്ടു. പിന്നീട് ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തി പ്രാപിക്കുകയാണ്.
കണ്ണൂരിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളില്‍ മരം ഒടിഞ്ഞ് വീണു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടു. മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക