ഗുസ്തിതാരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. താരങ്ങളെ റോഡില്‍ വലിച്ചിഴക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ‘നമ്മുടെ ചാമ്പ്യന്മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു ‘അപര്‍ണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. നിരവധി പേരാണ് ഗുസ്തിതാരങ്ങള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യവുമായി പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്മാറാതെ മുന്നോട്ട് പോയ ഗുസ്തി താരങ്ങളെ ഡൽഹി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ താരങ്ങളെ അറസ്റ്റ് ചെയ്തു നീക്കിയതിന് പിന്നാലെ ജന്തർ മന്ദറിലെ സമര പന്തൽ പൊലീസ് പൊളിച്ച് നീക്കുകയും ചെയ്തു. അതേസമയം, സമര പന്തൽ പൊളിച്ചുനീക്കിയാലും സമരം തുടരുമെന്ന നിലപാടിലാണ് ഗുസ്തി താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക