വീട്ടിലെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. തിങ്കളാഴ്ചയായിരുന്നു സങ്കടകരമായ സംഭവം ഉണ്ടായത്.
ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്പാട്ടില്‍ അന്‍വറിന്റെയും ഷബാന ഷെറിന്റേയും കുഞ്ഞ് ദുഹാ മന്‍ഹല്‍ ആണ് മരണപെട്ടത്. കുഞ്ഞു മരിച്ച സമയത്ത് വീട്ടില്‍ ഷബാന ഷെറിനും രണ്ട് കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.
മാവൂര്‍ എസ് ഐ. മോഹനന്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബു. പ്രിന്‍സി എന്നിവര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക