കോഴിക്കോട്: വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് സംഭവം. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
കാസർകോടുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ട്രെയിൻ. മുൻഭാഗത്തു തകരാർ സംഭവിച്ച ഭാഗം തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാർഡിൽ എത്തിച്ച് അറ്റകുറ്റപ്പണി ചെയ്തു. ചൊവ്വാഴ്ചത്ത സർവീസിനെ ബാധിക്കില്ലെന്നു റെയിൽവേ അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക