നമ്മുടെ മൊത്തത്തിലുള്ള ലുക്കിനെ സ്വാധീനിക്കുന്ന ഘടകമാണ് തലമുടി. എന്നാല്‍ ലുക്കിന്റെ മാത്രമല്ല, നമ്മുടെ ആരോഗ്യത്തിന്റെ കൂടി ലക്ഷണമാണ് മുടിയുടെ ആരോഗ്യം. തലമുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം.
ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകളും പോഷകങ്ങളും ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യത്തിനും അവശ്യം വേണ്ട ചില പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം…
ചീര ജ്യൂസ്. വിറ്റാമിനുകളുടെ കലവറയാണ് ചീര. ഇരുമ്പിന്റെയും ബയോട്ടിന്റെയും മികച്ച സ്രോതസ്സുമായ ചീര ജ്യൂസ് തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ചീരയിലയിലെ മറ്റൊരു സംയുക്തമായ ഫെറിട്ടിന്‍ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും ഇവയിലുണ്ട്. അതിനാല്‍ ചീര ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നെല്ലിക്ക ജ്യൂസ്. വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സാണ് നെല്ലിക്ക. മുടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിന്‍ സി. അതിനാല്‍ നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ക്യാരറ്റ് ജ്യൂസ്. വിറ്റാമിന്‍ എ, ഇ, ബി എന്നിവയുടെയും ആന്റിഓക്സിഡന്റുകളുടെയും സ്രോതസ്സാണ് ക്യാരറ്റ്. ഈ ഘടകങ്ങളെല്ലാം മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും അകാലത്തില്‍ മുടി നരയ്ക്കുന്നത് തടയുകയും ചെയ്യുന്നു.
ഓറഞ്ച് ജ്യൂസ്. തലമുടിയുടെ ആരോഗ്യത്തിനു വേണ്ട വിറ്റാമിന്‍ സി ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക