ഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തെക്കുറിച്ചുള്ള നടൻ ഷാരൂഖ് ഖാന്റെ ട്വീറ്റിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എത്ര അതിശയകരമായ പുതിയ ഭവന’മെന്നാണ് ഷാരൂഖ് ട്വിറ്ററിൽ കുറിച്ചത്. ‘മനോഹരമായി പ്രതിഫലിപ്പിച്ചു’എന്നാണ് മറുപടിയായി മോദി ട്വീറ്റ് ചെയ്തത്.
‘ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നവർക്ക് വേണ്ടി ഒരുക്കിയ ഈ ഭവനം ഏറെ അതിശയകരമായിരിക്കുന്നു. വൈവിധ്യം നിറഞ്ഞ രാജ്യത്തെ പ്രതിനിധീകരിക്കുന്നുണ്ട് ഈ ഭവനം. പുതിയ ഇന്ത്യയ്ക്കായി പുതിയ പാർലമെന്റ് മന്ദിരം. ജയ് ഹിന്ദ്’, ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു.
‘മനോഹരമായി പ്രതിഫലിപ്പിച്ചു. ജനാധിപത്യത്തിന്റെ വളർച്ചയും കരുത്തുമാണ് ഈ പുതിയ മന്ദിരം. പാരമ്പര്യവും പുതുമായും ഇവിടെ ഇടകലർന്നിരിക്കുന്നു’, ഷാരൂഖിന്റെ പോസ്റ്റിന് പ്രധാനമന്ത്രി മറുപടിയായി കുറിച്ചു.
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടന്മാരായ ഷാറുഖ് ഖാൻ, അക്ഷയ് കുമാർ, രജനികാന്ത് എന്നിവർ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക