കെഎസ്ആർടിസിയിൽ ഒരു ദിവസത്തെ പണിമുടക്കിന് മൂന്ന് ദിവസത്തെ ഡയസ്നോൺ ഏർപ്പെടുത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കെഎസ്ടി എംപ്ലോയീസ് സംഘ് നൽകിയ ഹർജി ഹൈക്കോടതി ജൂൺ 5ന് പരിഗണിക്കും. ഏഴാം തീയതിയാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.
ജന്തർമന്തറിൽ സമരം അനുവദിക്കില്ലെന്ന് പോലീസ്; പിന്മാറാൻ തീരുമാനിച്ചിട്ടില്ലെന്ന് ഗുസ്തി താരങ്ങൾ
എന്നാൽ ഹർജി ജൂൺ അഞ്ചിലേക്ക് മാറ്റിയ സാഹചര്യത്തിൽ ശമ്പളം നേരത്തെ നൽകി പണിമുടക്കിയവരിൽ നിന്ന് ശമ്പളം പിടിക്കരുതെന്ന് ജസ്റ്റിസ് ഗോപിനാഥ് നിർദ്ദേശം നൽകി. ശമ്പളം രണ്ടു ഗഡുക്കളാക്കിയതുൾപ്പെടെയുള്ള നടപടികൾക്കെതിരെ കെഎസ്ടി സംഘ് മെയ് എട്ടിനാണ് പണിമുടക്കിയിരുന്നത്.
അതേസമയം, 7, 8, 9 തീയതികളിൽ ഡയസ്നോൺ ബാധകമാക്കി ശമ്പളം പിടിക്കുമെന്നായിരുന്നു അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക