ഓഗസ്റ്റിലെ പി എസ് സി പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സ്ഥിരീകരണം ജൂൺ 11 വരെ നൽകുവാൻ സാധിക്കും.
ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ പി എസ് സി വെബ്സൈറ്റിൽ തന്നെ നൽകിയിട്ടുണ്ട്. വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ തസ്തികയിലേക്ക് രണ്ടിന് നടത്തുവാനിരുന്ന ബിരുദതല മുഖ്യപരിക്ഷ 13 ലേക്ക് മാറ്റിയിട്ടുണ്ട്.
കോ-ഓപ്പറേറ്റീവ് കെയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ ടെലഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് ജൂൺ 20ന് നടത്തുവാനിരുന്ന ബിരുദതല മുഖ്യപരീക്ഷ 25ലേക്ക് മാറ്റി.
ടൗൺ പ്ലാനിങ് ഓഫീസർ ജിസിഡിഎ, അസി. ടൗൺ പ്ലാനർ തസ്തികകളിലേക്ക് ജൂലൈ 3ന് നടത്തുവാനിരുന്ന പരീക്ഷയും ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് ജൂലൈ 20ന് നടത്തുവാനിരുന്ന ബിരുദതല മുഖ്യപരിക്ഷയും മാറ്റിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക