കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുവാൻ മന്ത്രിമാർ, സാമ്പത്തിക വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി കർണാടകയിൽ പ്രത്യേക സമിതിയെ നിയോഗിക്കുവാൻ തീരുമാനം. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ ആരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
രാജ്യത്തെ തൊഴിലില്ലായ്മ കുറഞ്ഞെന്ന് സർവേ റിപ്പോർട്ട്; കണക്ക് പുറത്ത് വിട്ട് സർക്കാർ
വിശദമായ രൂപരേഖ ജൂൺ ഒന്നിന് ചേരുന്ന മന്ത്രിസഭായോഗത്തിൽ തയ്യാറാക്കുവാനാണ് തീരുമാനം. അതേസമയം എല്ലാ വീടുകൾക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് സർക്കാർ ബസ്സുകളിൽ സൗജന്യ യാത്ര, ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് 10 കിലോ അരി, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും ഉറപ്പായും നടപ്പിലാക്കുമെന്നും അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കർണാടക ഉപമുഖ്യമന്ത്രിയും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക