മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും തമിഴ് താരം വടിവേലുവും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഉദയനിധി സ്റ്റാലിൻ സംവിധാനം ചെയ്യുന്ന “മാമന്നൻ “. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജൂൺ ഒന്നിന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് മാമന്നന്റെ ഓഡിയോ ലോഞ്ച് നടക്കും എന്ന് സംവിധായകൻ മാരി സെൽവരാജ് പറഞ്ഞു. “പരിയേറും പെരുമാൾ” “കർണ്ണൻ” എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ പുറത്തുവന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക