അവതാരകയായി വന്ന് സിനിമകളിൽ മുൻനിര നായികപട്ടം നേടിയെടുത്ത നടിയാണ് രജിഷ വിജയൻ. സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ തന്നെ വേഷമിടാൻ തുടർന്ന് സാധിച്ചു എന്നത് തന്നെയാണ് രജിഷയുടെ കരിയർ വളരെ വേഗത്തിൽ ഉയരുവാൻ കാരണം. അനുരാഗ കരിക്കിൻ വെള്ളം എന്ന ആസിഫ് അലി – ബിജുമേനോൻ താരങ്ങൾ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലൂടെയാണ് രജിഷ വെള്ളിത്തിരയിലേക്ക് എത്തുന്നത്.
രണ്‍വീര്‍ സിംഗ് ഹോളിവുഡിലേക്ക്
തുടർന്ന്, ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ്, ലവ്, ഖോ ഖോ, എല്ലാം ശരിയാകും, ഫ്രീഡം ഫൈറ്റ്, കീടം, മലയൻകുഞ്ഞ് തുടങ്ങി ഇതിനോടകം തന്നെ മികച്ച കഥാപാത്രങ്ങളുമായി രജിഷ സിനിമാസ്വാദകർക്ക് മുന്നിലെത്തിയിരുന്നു. അതേസമയം കർണൻ എന്ന ചിത്രത്തിലൂടെ തമിഴിൽ ധനുഷിനൊപ്പവും ജയ് ഭീം എന്ന ചിത്രത്തിലൂടെ സൂര്യക്കൊപ്പവും രജിഷ എത്തി.
ഇപ്പോഴിതാ തന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് രജിഷ. നദിക്കരയിൽ റോസ് നിറത്തിലുള്ള സാരിയും ഗ്രീൻ നിറത്തിലുള്ള ബ്ലൗസും ധരിച്ചാണ് രജിഷ എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക