ഇന്ത്യൻ സിനിമയിലെ ഏറെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് കടന്ന് ഇന്ന് ഹോളിവുഡിലെ മുൻനിര നായികയായി മാറിയിരിക്കുകയാണ് ഇന്ന് പ്രിയങ്ക ചോപ്ര. കരിയറിന്റെ തുടക്കത്തില്‍ പല തരത്തിലുള്ള ദുരനുഭവങ്ങളും തനിക്ക് നേരിടേണ്ടി വന്നതായി പ്രിയങ്ക തന്നെ പറഞ്ഞിട്ടുണ്ട്.
ഒരിക്കല്‍ തനിക്ക് ഇഷ്ടമില്ലാത്ത സിനിമയില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് പ്രിയങ്ക ഇപ്പോൾ പറയുന്നത്. ആമസോണ്‍ പ്രൈമിന്റെ വീഡിയോയിലാണ് താരത്തിന്റെ തുറന്ന് പറച്ചില്. സിനിമയുടെ പേര് എനിക്ക് പറയാനാകില്ല. പക്ഷെ ആ അനുഭവം വളരെ വെറുപ്പുളവാക്കുന്നതായിരുന്നു. മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിരുന്നു. എന്റെ ഡയലോഗുകള്‍ക്ക് യാതൊരു അര്‍ത്ഥവുമുണ്ടായിരുന്നില്ല. ഞാന്‍ സ്ഥിരമായി രക്ഷപ്പെടുത്തലിനായി കാത്തിരിക്കുന്ന സുന്ദരിയായിരുന്നു. ശരിക്കുമുള്ള ഞാന്‍ അങ്ങനെയല്ല. വളരെ കഷ്ടപ്പാടായിരുന്നു ആ സിനിമയിൽ അഭിനയിച്ചത് എന്നാണ് താരം പറയുന്നത്.
എന്നാൽ പ്രിയങ്ക സിനിമ ഏതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഏതായിരിക്കും ആ സിനിമ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍ ഇപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക