തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിലെ മലയോര മേഖലകളിലും മഴ കനക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പല പ്രദേശങ്ങളിലും ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കനത്ത മഴ മൂലം ഡാമുകളിൽ ജലനിരപ്പ് ഉയരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക