ഗുസ്തി താരങ്ങൾക്ക് പിന്തുണയറിയിച്ച് നടൻ ടോവിനോ തോമസ്. ലൈംഗികാതിക്രമ പരാതിയിൽ പ്രതിയായ ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് താരങ്ങൾ സമരം നടത്തുന്നത്. രാജ്യത്തെ ഏതൊരു സാധാരണക്കാരനും ലഭിക്കേണ്ട നീതി താരങ്ങള്‍ക്കും ലഭിക്കണമെന്ന് ടോവിനോ പറയുന്നു.
സുഹൃത്തിന്റെ കല്യാണത്തിന് കണ്ണഞ്ചിപ്പിക്കുന്ന ഗൗണിൽ കീർത്തി, എപ്പോഴും ക്യൂട്ടെന്ന് കമെന്റുകൾ
”അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ്, ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ ആ പരിഗണനകൾ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ, എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത്കൊണ്ട് ഇവർ തഴയപ്പെട്ടുകൂടാ.” ടൊവിനൊ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക